കൊടുവള്ളി: കൊടുവള്ളിയുടെ അടിസ്ഥാനവികസനത്തിന് പ്രാമുഖ്യം നൽകി പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ. പറഞ്ഞു. സേവ് കൊടുവള്ളിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേവ് കൊടുവള്ളി വികസനപ്രവർത്തകകൂട്ടായ്മ ‘മുന്നേറ്റം’ നഗരസഭാചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനംചെയ്തു.ചെയർമാൻ സി.പി. ഫൈസൽ അധ്യക്ഷനായി. കൊടുവള്ളിയിൽ നടത്തേണ്ട വികസനപ്രവർത്തനങ്ങൾ അടങ്ങിയ നിവേദനം സേവ് രക്ഷാധികാരി ടി.കെ.സി. പരിയേയ് കുട്ടി ഹാജി, എം.എൽ.എ.യ്ക്ക് കൈമാറി.
കാശ്മീരിലെ 17,907 അടി ഉയരമുള്ള മച്ചോയ് പീക്ക് കീഴടക്കിയ പി. കൃഷ്ണദാസ് വാവാടിനെ എം.എൽ.എ. ഉപഹാരം നൽകി അനുമോദിച്ചു. നഗരസഭാ കൗൺസിലർ എ.പി. മജീദ്, എം.പി.എ. ഖാദർ കരുവൻപൊയിൽ, ഇ.സി. ബഷീർ, എം.പി. അബ്ദുറഹിമാൻ, കെ.വി. അരവിന്ദാക്ഷൻ, പി.സി. ജമാൽ, പി.പി. അബ്ദുസ്സലാം, സി.പി. അബ്ദുൽ റസാഖ്, സലിം നെച്ചോളി, അഷ്റഫ് വാവാട് എന്നിവർ സംസാരിച്ചു.
New projects for infrastructure development of Koduvalli - Dr. M.K. Muneer MLA






















